---
title: "ഊരാളുങ്കൽ യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു"
english_title: "Uralungal ULCCS Chairman Rameshan Paleri Passes Away at 66"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375075/uralungal-ulccs-chairman-rameshan-paleri-passes-away-2026`"
published_at: "2026-07-28T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6843148b5cb_1000198318.jpg"
keywords: ["Rameshan Paleri", "Uralungal ULCCS", "Kozhikode", "Cooperative Society"]
---

# ഊരാളുങ്കൽ യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്**: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു.

## Article Content

**കോഴിക്കോട്**: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു.

അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ഊരാളുങ്കൽ സൊസൈറ്റിയെ ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നു. 1995 മുതൽ ചെയർമാനായി തുടരുകയായിരുന്നു. 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മൻ മുത്തച്ഛനായിരുന്നു.

ഉച്ചയ്ക്ക് 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം വടകരയിലേക്ക് കൊണ്ടുപോകും.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി മൂന്ന് പതിറ്റാണ്ടിലേറെ യുഎൽസിസിഎസിനെ മികച്ച രീതിയിൽ നയിക്കുന്നതിനിടെയായിരുന്നു വേർപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375075/uralungal-ulccs-chairman-rameshan-paleri-passes-away-2026`)